തിരുവനന്തപുരം: ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. നെടുമങ്ങാട് നെട്ട കുന്നും പുറത്തു വീട്ടിൽ അഖില (37) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ നെടുമങ്ങാട്ടാണ് അപകടം. അഖില യാത്ര ചെയ്യുകയായിരുന്ന സ്‌കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ലോറി തട്ടുകയായിരുന്നു. സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ