shobha

കഴക്കൂട്ടം: പൗരത്വത്തിന്റെ പേരിൽ ഇന്ത്യയിൽ ജനിച്ച് വളർന്ന ഒരു മുസ്ളിം സഹോദരനും രാജ്യം വിടേണ്ടി വരില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭസുരേന്ദ്രൻ പറഞ്ഞു. ജനജാഗരണ സമിതി കഴക്കൂട്ടത്ത് സംഘടിപ്പിച്ച ജനജാഗ്രതാറാലി ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പൗരത്വത്തിന്റെ പേര് പറഞ്ഞ് സംസ്ഥാനത്തെ മുസ്ലിം ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റും ചെയ്തു വരുന്നത്. രാജ്യത്തെ മുസ്ളിങ്ങൾക്ക് നൽകിയിട്ടുള്ള രേഖകളിൽ കൂടുതലൊന്നും ഹിന്ദുക്കൾക്ക് നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. ചടങ്ങിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ചെമ്പഴന്തി ഉദയൻ അദ്ധ്യക്ഷതവഹിച്ചു. ബി.ജെ.പി മുൻ ജില്ലാപ്രസിഡന്റ് അഡ്വ. എസ്, സുരേഷ് നേതാക്കളായ പാങ്ങപ്പാറ രാജീവ്, കെ.ജയകുമാർ, കൗൺസിലർമാരായ എ. പ്രതീപ്കുമാർ, സുനിചന്ദ്രൻ, ഡോ. വൈശാഖ്സദാനനന്ദൻ, ഡോ. എം,എസ് വിജയകുമാർ. കെ.എസ്. ഷാജി, കഴക്കൂട്ടം അനിൽ, ശ്രീകാര്യം സന്തോഷ്, കുളത്തൂർ സുശീലൻ, ശ്രീവിദ്യ, ശ്രീകുമാർ,​ രാജൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.