peringamala-clg

തിരുവനന്തപുരം: പെരിങ്ങമല ഇക്ബാൽ കോളേജിൽ നൈപുണ്യ വികസന കോഴ്സുകളുടെ ഭാഗമായി കേരള സർവകലാശാല ആംഗീകാരമുള്ള ആഡ് ഓൺ കോഴ്സുകളായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ, ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്നീ കോഴ്സുകൾ ആരംഭിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ മേജർ ഡോ. യു. അബ്ദുൾ ഖലാം അദ്ധ്യക്ഷനായി. കെമിസട്രി വിഭാഗം മേധാവി ഡോ. എസ്. ഫൈസൽ, ബോട്ടണി വിഭാഗം മേധാവി ഡോ. നുസൈഫാ ബീവി പി എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ജെ.എസ് ജഹാംഗീർ സ്വാഗതവും ഡോ. എസ്. സജീർ നന്ദിയും പറഞ്ഞു.