nijo

ആലുവ: ദേശീയപാതയിൽ നിയന്ത്രണം വിട്ട ബൈക്ക് മീഡിയനിൽ ഇടിച്ചുമറിഞ്ഞ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ ഗ്രൗണ്ട് ഹാൻഡലിംഗ് വിഭാഗം ജീവനക്കാരനായ യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ അറ്റോരം ഇഞ്ചിക്കാട് പുതുപ്പറമ്പിൽ നിജോ ജോസഫ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് അപകടമെന്ന് കരുതുന്നു.

കളമശേരി റോഡിൽ മുട്ടം കവലയ്ക്ക് സമീപം രക്തം വാർന്ന് അബോധാവസ്ഥയിൽ കിടന്ന നിജോയെ അതുവഴിവന്ന വരാപ്പുഴ എസ്.ഐ ഷിബു ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെട്രോ പില്ലറിന് കവചമായി സ്ഥാപിച്ചിട്ടുള്ള മീഡിയനിലാണ് ബൈക്ക് തട്ടിയത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ് ചാർളി എയർപോർട്ട് കാർഗോ വിഭാഗത്തിൽ ജീവനക്കാരനാണ്. മാതാവ്: ഫിലോമിന. സഹോദരങ്ങൾ: സിജോ സെബാസ്റ്റ്യൻ, സിജിൻ ഇമ്മാനുവൽ, സിലിയ മേരി.