watch-and-ward

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പത്ത് ദിവസം നീളുന്ന ബഡ്ജറ്റ് സമ്മേളനത്തിനു തുടക്കമായി. രാവിലെ 8.50ന് നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണർ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി എ.കെ.ബാലൻ, ചീഫ് സെക്രട്ടറി ടോംജോസ് എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു.

ഗവർണർ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ എല്ലാ പേജുകളും എം.എൽ.എമാർക്ക് മുന്നിൽ സ്ഥാപിച്ച ഇലക്ട്രോണിക് രൂപത്തിൽ കണ്ടു എന്നത് ഈ സമ്മേളനത്തിലെ പ്രത്യേകതയാണ്. ആദ്യമായി ഏർപ്പെടുത്തിയ സംവിധാനമാണിത്. മുമ്പായിരുന്നെങ്കിൽ ഗവർണർ വായിച്ച് തീർന്നതിനുശേഷം അംഗങ്ങൾക്ക് കോപ്പി നൽകുന്ന രീതിയായിരുന്നു. നിയമസഭയിൽ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയതിനാൽ ഗവർണർ വായിച്ചു കഴിയുന്ന ഓരോ പേജും അംഗങ്ങളുടെ മേശയ്ക്ക് മുന്നിലെ മോണിറ്ററിൽ തെളിഞ്ഞു. ഗവർണർ രണ്ടാം പേജ് വായിച്ചപ്പോൾ ഒന്നാം പേജ് ഉപകരണത്തിൽ തെളിഞ്ഞു. മൂന്നാം പേജ് വായിച്ച് കഴിഞ്ഞപ്പോൾ രണ്ടാം പേജും. അങ്ങനെ വായിക്കുന്ന പേജുകളുടെ ഒരു പേജ് പിന്നാേട്ട് പോയാണ് മെഷീനിൽ തെളിഞ്ഞത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ രഹസ്യസ്വഭാവം കാക്കാൻ വേണ്ടിയായിരുന്നു ഇത്. 21 ഇഞ്ച് ടച്ച് മോണിട്ടർ സ്ഥാപിച്ചിരുന്നെങ്കിലും ഗവർണർ പ്രസംഗം വായിച്ചത് അച്ചടിച്ച രേഖ നോക്കിയായിരുന്നു.

മെഷീൻെറ മറ്റ് പ്രത്യേകതകൾ