നെടുമങ്ങാട്: കേരളകൗമുദി ഒരുക്കുന്ന ക്ഷീരകർഷക കൂട്ടായ്മ 'കൗമുദീയം - 2020" ഇന്ന് രാവിലെ 10ന് നെടുമങ്ങാട് റവന്യൂ ടവർ അങ്കണത്തിൽ നടക്കും. 25 ക്ഷീരകർഷക ദമ്പതികളെ സംഗമത്തിൽ ആദരിക്കും. മികച്ച ക്ഷീരോദ്‌പാദക സംഘം ഭാരവാഹികളെ അനുമോദിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം ചെയ്യും. കർഷകരുടെ സംശങ്ങൾക്ക് നെടുമങ്ങാട് ക്ഷീരവികസന ഓഫീസർ ബിജു വാസുദേവൻ, സീനിയർ വെറ്ററിനറി സർജൻ ഡോ. അനിൽകുമാർ, ഡോ. ഈശ്വരൻ എന്നിവർ മറുപടി നൽകും. കൃഷി ഓഫീസർ എസ്. ജയകുമാർ മോഡറേറ്ററാവും. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ബ്ലോക്ക് പ്രസിഡന്റുമാരായ ബി. ബിജു, കെ.പി. ചന്ദ്രൻ, ആനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, വാർഡ് കൗൺസിലർ ടി. അർജുനൻ, ക്ഷീരോത്പാദക സംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. നന്ദിയോട് ജൈവാമൃതം കാർഷിക ടീമംഗങ്ങൾ നാടൻ വിഭവങ്ങൾ വിളമ്പും. കപ്പപുഴുക്ക്, ചേന, ചേമ്പു, കാച്ചിൽ എന്നിവയ്‌ക്കൊപ്പം പലതരം ചമ്മന്തി, ജാപ്പി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.