1. നോർക്കയുടെ ചെയർമാനായി പ്രവർത്തിക്കുന്നതാര്?
കേരള മുഖ്യമന്ത്രി
2. കേരള കർഷകത്തൊഴിലാളി പെൻഷൻ ആരംഭിച്ച വർഷമേത്?
1980 മാർച്ച്
3. 1995ൽ പ്രവർത്തനം തുടങ്ങിയ കേരള ഫോക്ക്ലോർ അക്കാദമിയുടെ ആസ്ഥാനമെവിടെ?
കണ്ണൂർ
4. 1958 ഏപ്രിൽ 26ന് കേരള സംഗീത നാടക അക്കാദമി ഉദ്ഘാടനം ചെയ്തതാര്?
ജവഹർലാൽ നെഹ്‌റു
5. ഇന്ത്യയിൽ ആദ്യത്തെ ഡി.എൻ.എ ബാർകോഡിംഗ് കേന്ദ്രം 2008 ജൂണിൽ ആരംഭിച്ചതെവിടെ?
പുത്തൻതോപ്പ് (തിരുവനന്തപുരം)
6. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയേത്?
ഇടുക്കി
7. കേരള സർക്കാരിന്റെ കമ്മ്യൂണിറ്റി പൊലീസിംഗ് സംവിധാനമായ ജനമൈത്രി സുരക്ഷാ പദ്ധതി ആരംഭിച്ച വർഷം?
2008 മാർച്ച്
8. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ 1989 ആഗസ്റ്റിൽ തുറന്നതെവിടെ ?
നെയ്യാറ്റിൻകര
9. കൊച്ചിയിലെ പുതിയ ഹൈക്കോടതി മന്ദിരം ഉദ്ഘാടനം ചെയ്ത വർഷം?
2006 ഫെബ്രുവരി 11
10. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമേത്?
നെടുമ്പാശേരി
11. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് തിരുവനന്തപുരത്ത് സ്ഥാപിച്ചതെന്ന്?
1990
12. കേരള സാഹിത്യ അക്കാദമി നിലവിൽ വന്നതെന്ന്?
1956 ഒക്ടോബർ 15
13. നെയ്യാർ, പീച്ചി - വാഴാനി വന്യജീവി സങ്കേതങ്ങൾ നിലവിൽ വന്നതെന്ന്?
1958
14. 1960-ൽ കേരള പഞ്ചായത്തിരാജ് ഭരണസംവിധാനം എറണാകുളത്ത് ഉദ്ഘാടനം ചെയ്തതാര്?
ജവഹർലാൽ നെഹ്റു
15. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ട വർഷമേത്?
1962
16. സൈന്ധവ നാഗരികതയിലെ ജനങ്ങൾക്ക് അജ്ഞാതമായിരുന്ന ലോഹം?
ഇരുമ്പ്
17. സിന്ധുനദീതട നാഗരികർ ആരാധിച്ചിരുന്ന മൃഗം?
കാള
18. പാകിസ്ഥാനിലെ ലാർക്കാന ജില്ലയിൽ സ്ഥിതിചെയ്യുന്ന സിന്ധുനദീതട കേന്ദ്രം?
മോഹൻജൊദാരൊ
19. ലോത്തൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഗുജറാത്ത്
20. ഇന്ത്യയിലാദ്യമായി സ്വർണനാണയങ്ങൾ പുറത്തിറക്കിയ ഇന്ത്യൻ രാജവംശം?
കുശാനവംശം.