പാലോട്: പൗരത്വ നിയമം എന്ത് എന്തിന് എന്ന വിഷയത്തിൽ ബി.ജെ.പി പാലോട് ജംഗ്ഷനിൽ സംഘടിപ്പിച്ച വിശദീകരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്തെ ഒരു വിധത്തിലും ബാധിക്കാത്ത പൗരത്വ നിയമത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും കലാപം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി സംസ്ഥാന സമിതിയംഗം നൂറനാട് ഷാജഹാൻ, വെള്ളയംദേശം അനിൽ, പ്ലാമൂട് അജിത്, നന്ദിയോട് സതീശൻ, ജി.ചന്ദ്രദാസ്, പെരിങ്ങമ്മല അജി, ശശികല, വിമൽരാജ്, ശ്രീമംഗലം ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പ്രകടനവും ഉണ്ടായിരുന്നു.