കോവളം:എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ വനിതാസംഘം അഡ്‌ഹോക് കമ്മിറ്റി രൂപീകരണയോഗം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. സുശീലൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ഭാരവാഹികളായ കരുംകുളം പ്രസാദ്, വി.സുധാകരൻ, ബി.ശ്രീകുമാർ, മണ്ണിൽ മനോഹരൻ, സനിൽ, മംഗലത്തുകോണം തുളസീധരൻ, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളായി വിജയമ്മ കൃഷ്ണൻ (രക്ഷാധികാരി), ലതികാ കുമാർ (ചെയർമാൻ), സിന്ധു സുശീലൻ (വൈസ് ചെയർമാൻ), വിനീതാ രാജേന്ദ്രൻ (കൺവീനർ), നളിനി (ജോയിന്റ് കൺവീനർ), റീജ ചന്ദ്ര (ട്രഷറർ), അനിത, ശരണ്യ, ഷീജ സജീവൻ, രശ്മി, പുഷ്‌ക്കരാക്ഷി, ശൈല (കമ്മിറ്റി അംഗങ്ങൾ), ലീല, ഗീതാ മുരുകൻ, ഗിരിജ (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.