വെഞ്ഞാറമൂട്:കെ.എസ്.എസ്.പി.യു നെല്ലനാട് യൂണിറ്റ് വാർഷിക സമ്മേളനം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിരപ്പൻ കോട് അശോകൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി എൻ.ശശിധരൻനായർ റിപ്പോർട്ട് വതരണവും ട്രഷറർ മുഹമ്മദ്ബഷീർ വരവു ചെലവുകണക്കും അവതരിപ്പിച്ചു.വാമനപുരം ഗോപി,എൻ.ശ്രീധരൻനായർ,ജി.രാജേന്ദ്രൻ,എ.യശോധരൻനായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പിരപ്പൻകോട് അശോകൻ (പ്രസിഡന്റ്),എൻ.ശശിധരൻനായർ (സെക്രട്ടറി),സി.രാജു (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.