anniversary

വെമ്പായം: വിദ്യാഭ്യാസ മേഖലയ്ക്ക് ലൂർദ് മൗണ്ട് പബ്ലിക് സ്കൂൾ നൽകിയിട്ടുള്ള സംഭാവന വിലമതിക്കാനാകാത്തതാണെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി പറഞ്ഞു.

വട്ടപ്പാറ ലൂർദ്മൗണ്ട് സ്കൂളിന്റെ 47-ാമത് വാർഷികാഘോഷം "സമന്വയ 2020" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം കായിക രംഗത്തും കലാരംഗത്തും മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ്കൻ ബ്രോതേഴ്സിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ബ്രദർ ബെന്നി ആപ്പാഞ്ചിറ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഡോ. അച്യുത്ശങ്കർ നായർ വിശിഷ്ടാതിഥിയായി. പൂർവ വിദ്യാർത്ഥി സംഘടനയായ "അൽമോസ്" ന്റെ വെബ്സെറ്റും ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ബ്രദർ ജെയിൽസ് തെക്കേമുറിയുടെ കാർമികത്വത്തിൽ നടന്ന ആഘോഷ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ മറിയാമ്മ ജോർജ്, വൈസ് പ്രിൻസിപ്പൽ ബ്രദർ ജിനീഷ് കെ. മാത്യു, അഡ്മിനിസ്ട്രേറ്റർ ബ്രദർ സി.പി. ജോസഫ്, പി.ടി.എ അംഗങ്ങൾ ആയ കാഞ്ഞിരംപാറ സുരേഷ്, ഡോ. ഇന്ദുശേഖർ, മിനിലാൽ, തുടങ്ങിയവർ പങ്കെടുത്തു.