-jameela-malik

തിരുവനന്തപുരം: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ച മലയാളിയായ ആദ്യ വനിത ജമീല മാലികിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഭാരത് ഭവനും പ്രേംനസീർ സുഹൃത് സമിതിയും ചേർന്ന് ജമീല മാലിക് ഓർമ്മകൂട്ടായ്മ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് ഏഴിന് നടക്കുന്ന അനുശോചന സമ്മേളനം മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷനാകും. സാംസ്‌കാരിക വകുപ്പ് അഡിഷണൽ സെക്രട്ടറി കെ.ഗീത, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ചലച്ചിത്രതാരം രാഘവൻ, പ്രൊഫ. അലിയാർ, ശ്രീലത നമ്പൂതിരി, റോബിൻ സേവ്യർ, തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും.