നെയ്യാറ്റിൻകര : മഞ്ചവിളാകം പരക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ക്ഷേത്ര പുനരുദ്ധാരണ പ്രതിഷ്ഠയും കൊടിമര പ്രതിഷ്ഠയും ഇന്ന് മുതൽ ഫെബ്രുവരി 11 വരെ നടക്കും. 30ന് രാവിലെ 8ന് പുനഃപ്രതിഷ്ഠ.31ന് കൊടിമര പ്രതിഷ്ഠാ സമ്മേളനം മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.ക്ഷേത്ര പ്രസിഡന്റ് കെ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും.ശശിതരൂർ എം.പി, സി.കെ.ഹരീന്ദ്രൻ എം.എൽ.എ,മിസോറാം മുൻ ഗവർണർ കുമ്മനംരാജശേഖരൻ, ആവണി ബി.ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുക്കും. ഫെബ്രുവരി 3ന് സപ്താഹ യജ്ഞം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്യും. 7ന് രാവിലെ 8 ന് പൊങ്കാല, 8ന് വൈകിട്ട് 5 ന് രുഗ്മിണിസ്വയംവര ഘോഷയാത്ര.11 ന് ഉച്ചക്ക് 2.30 ന് കാവടിഘോഷയാത്ര. 12 ന് രാവിലെ 10 ന് ആറാട്ട്.