ആ​റ്റിങ്ങൽ: വഞ്ചിയൂർ പാലുവാരം ഭഗവതീക്ഷേത്രത്തിലെ ഉത്സവം 31ന് ആരംഭിക്കും. അന്ന് വൈകിട്ട് 6.30ന് കൊടിയേ​റ്റ്. ഫെബ്രുവരി ഒന്നിന് വൈകിട്ട് 5ന് താംബൂലസമർപ്പണം, 6.30ന് അലങ്കാരദീപാരാധന. 2ന് രാത്രി 8ന് കരോക്കെ ഗാനമേള. 3ന് ഉച്ചയ്ക്ക് 11ന് സമൂഹസദ്യ, രാത്രി 7.30ന് മാലപ്പുറംപാട്ട്, 8.30ന് തിരുവാതിരക്കളി. 4ന് വൈകിട്ട് 5ന് സർവൈശ്വര്യപൂജ, രാത്രി 8.30ന് ഭരതനാട്യം. 5ന് വൈകിട്ട് 5ന് സമൂഹപൊങ്കാല, 6.45ന് സാംസ്‌കാരികസമ്മേളനം, രാത്രി 9.30ന് മേജർസെ​റ്റ് കഥകളി. 6ന് രാവിലെ 10ന് നാഗരൂട്ട്, വൈകിട്ട് 5ന് ഘോഷയാത്ര, രാത്രി 8ന് താലപ്പൊലിയും വിളക്കും, 10ന് ഗാനമേള, വെളുപ്പിന് 2.30ന് കൊടിയിറക്ക്.