ആ​റ്റിങ്ങൽ: രാമരച്ചംവിള ദുർഗാംബിക ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 1ന് ആരംഭിക്കും. രാവിലെ 10ന് നവഗ്രഹപൂജ, 12ന് അന്നദാനം,വൈകിട്ട് 5ന് സർവൈശ്വര്യപൂജ, രാത്രി 7ന് കുട്ടികളുടെ ഗാനമേള.2ന് രാവിലെ 10ന് നാഗരൂട്ട്, രാത്രി 7ന് നൃത്തസന്ധ്യ.3ന് രാവിലെ 9.3ന് വിശേഷാൽ നവഗ്രഹപൂജയും കലശവും,രാത്രി 7.30ന് പുഷ്പാർച്ചനയും ഭഗവതിസേവയും.4ന് രാവിലെ 9ന് സമൂഹപൊങ്കാല,10.45ന് സമൂഹസദ്യ,വൈകിട്ട് 3ന് പറയ്‌ക്കെഴുന്നള്ളത്ത്,വൈകിട്ട് 5ന് ഓട്ടൻതുള്ളൽ,രാത്രി 7.30ന് താലപ്പൊലിയും വിളക്കും, 9.30ന് ശിങ്കാരിമേളം,10.30ന് പൂമൂടൽ.