ആ​റ്റിങ്ങൽ: കൊടുമൺ മീമ്പാട്ട് ദേവീക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 4ന് ആരംഭിക്കും. രാവിലെ 10ന് കൊടിമരഘോഷയാത്ര,രാത്രി 7.30ന് കൊടിയേ​റ്റ്.5ന് വൈകിട്ട് 6.30ന് പുഷ്പാഭിഷേകം,രാത്രി 7ന് കരോക്കെഗാനമേള.6ന് വൈകിട്ട് 6.30ന് ഗണപതിക്ക് അപ്പം മൂടൽ.7ന് വൈകിട്ട് 5ന് ഐശ്വര്യപൂജ. രാത്രി 7ന് ഗാനാമൃതം.8ന് രാവിലെ 6.30ന് സമൂഹമൃത്യുഞ്ജയഹോമം,രാത്രി 7ന് നൃത്തോത്സവം.9ന് രാവിലെ 11ന് നാഗരൂട്ട്, തുടർന്ന് സമൂഹസദ്യ,രാത്രി 8ന് കാക്കാരിശ്ശിനാടകം.10ന് രാവിലെ 9.30ന് സമൂഹപൊങ്കാല, വൈകിട്ട് 5ന് ഉത്സവഘോഷയാത്ര,രാത്രി 7ന് സംഗീതസുധ, 9.30ന് കൊടിയിറക്ക്.