വർക്കല: പ്രവാസി വിശ്വകർമ്മ ഐക്യവേദി പനയറ യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷവും ആട്ടിൻക്കുട്ടി വിതരണവും ഫെബ്രുവരി 2ന് വൈകിട്ട് 3ന് കലാപോഷിണി ഗ്രന്ഥശാലയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ. വി. ഹരി അദ്ധ്യക്ഷത വഹിക്കും. എ.വി. ബാഹുലേയൻ, താലൂക്ക് സെക്രട്ടറി പ്രദീപ്, താലൂക്ക് പ്രസിഡന്റ് സുരേഷ് ആശാരി, വി. അമ്പിളി എന്നിവർ സംസാരിക്കും. വി. രാജു സ്വാഗതവും ശോഭന നന്ദിയും പറയും. ആട്ടിൻക്കുട്ടികളെ വിതരണം ചെയ്യുന്നതോടൊപ്പം സംഘടനയുടെ പനയറ യൂണിറ്റിലെ മുതിർന്ന വ്യക്തികളെ ആദരിക്കും.