വർക്കല: കല്ലംകോണം ആലുവിളാകം വനദുർഗാദേവീ ഭദ്രാദേവീ ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 2ന് ആരംഭിക്കും. എല്ലാദിവസവും രാവിലെയും വൈകിട്ടും ക്ഷേത്രസംബന്ധമായ ചടങ്ങുകളും 8ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.30ന് ഗണപതിക്ക് ഉണ്ണിഅപ്പംമൂടൽ, 7.30ന് ഉരുൾ, തുലാഭാരം, 8.30ന് മൃത്യുഞ്ജയഹോമം, 9ന് പൊങ്കാല, 9.30ന് കലശപൂജ തുടർന്ന് കലശാഭിഷേകം, 10.30ന് ദേവിമാർക്ക് കുങ്കുമാഭിഷേകം, ശിവന് ഭസ്മാഭിഷേകം, 12ന് അന്നദാനം, വൈകിട്ട് 4.30ന് ആറാട്ട് ഘോഷയാത്ര, രാത്രി 8.30ന് പുഷ്പാഭിഷേകം, 10ന് ചമയവിളക്ക്.