വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ 'വിഷൻ 2020' ഹെൽത്ത് ഫെസ്റ്റിന്റെ ഭാഗമായി വാവ സുരേഷിന്റെ നേതൃത്വത്തിൽ പാമ്പുകളുടെ പ്രദർശനവും പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ബോധവത്കരണം നടന്നു. പാമ്പ് കടിയേറ്റാൽ അവലംബിക്കേണ്ട ആധുനിക ചികിത്സയെക്കുറിച്ചും ആന്റി സ്നേക്ക് വെനത്തെക്കുറിച്ചും ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.ഡിപിൻമണിയും എമർജൻസി കെയർ മേധാവി ഡോ.ഷഹ് നാസും ബോധവൽത്ക്കരണം നടത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, വെന്റിലേറ്റർ സൗകര്യം, ഡയാലിസിസ് യൂണിറ്റ്, ന്യൂറോളജി വിഭാഗം, ആന്റിസ്നേക്ക് വെനം എന്നിവ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ലഭ്യമാണെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.