vld-1

വെള്ളറട: പാറശാല നിയോജകമണ്ഡലത്തിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ബി.ഡി.ജെ.എസ് തേരണി ബൂത്ത് കമ്മിറ്റി ഉദ്ഘാടനവും വനിതാ സംഘ രൂപീകരണവും ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ജാതി മത ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളെയും കോർത്തിണക്കി കൊണ്ട് പ്രവർത്തിക്കുന്നതിനും വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിറുത്തി മത്സരിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രവർത്തരെ ആഹ്വാനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബേജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ രാജ് മുഖ്യപ്രഭാഷണം നടത്തി. ആലച്ചക്കോണം ആർ. ഷാജി, കുഴിയാർ രവി, ഉഷ ശിശിപാലൻ, ദിവാകരൻ, സുശീലൻ, അനിൽ കുമാർ, കുന്നത്തുകാൽ ഗോപി, തേരണി സന്തോഷ്, വിവേകാനന്ദൻ, ഷിബു, ശാന്തകുമാരി, ഉണ്ടൻകോട് ബിജു, വിമൽ കുമാർ, പാറശാല ജയകുമാർ, ഗോപി, കുറ്റിയാണിക്കാട് മധു, ഗീതകുമാരി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായി തിര‌ഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും നൽകി.