വിതുര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വിതുര യൂണിറ്റ് സമ്മേളനം വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടന്നു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻനായർ സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി വി. ശശിധരൻനായർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എ.ടി. കല്ല്യാണി കണക്കും അവതരിപ്പിച്ചു. ബ്ലോക്ക് സാംസ്കാരികസമിതി കൺവീനർ എ. സോളമൻ, വി. കലാധരൻ, പി. കൊച്ചുനാരായണപിള്ള, ഡി. പത്മകുമാരിഅമ്മ എന്നിവർ പങ്കെടുത്തു. യൂണിറ്റ് സാംസ്കാരികസമിതി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പി.എൻ. ചന്ദ്രഭാനു, എൻ. ഗംഗാധരൻനായർ, എസ്. സുകുമാരപിള്ള (രക്ഷാധികാരിമാർ),​ എം. യോഹന്നാൻ (പ്രസിഡന്റ്) ഡി. പത്മകുമാരിഅമ്മ, എം.ശശിധരൻനായർ, എ. പ്രഭാകരൻനായർ (വൈസ്പ്രസിഡന്റുമാർ) വി. ശശിധരൻനായർ (സെക്രട്ടറി),​ ജി. സുരേന്ദ്രൻ, കെ. മണികണ്ഠൻനായർ, എം.ടി. കല്ല്യാണി (ജോയിന്റ് സെക്രട്ടറിമാർ),​ വി.എൻ. സുരേന്ദ്രൻ ആശാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.