republic-day

വെള്ളറട: സ്കൂളുകളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അയിരൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച കീഴാറൂർ ഗവ. എച്ച്.എസ്.എസിലെ റിപ്പബ്ലിക് ദിന സന്ദേശ റാലി വിവിധ സ്ഥലങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിച്ച് ഒറ്റശേഖരമംഗലത്ത് സമാപിച്ചു. സമാപന സമ്മേളനം ആര്യങ്കോട് സി.ഐ. സജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സജയൻ, പി.ടി.എ പ്രസിഡന്റ് ശ്രീകുമാരൻ നായർ, എസ്.എം.സി ചെയർമാൻ ഗിൽബർട്ട്, യമുന, പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മൈലച്ചൽ ഗവ. എച്ച്.എസ്.എസിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം പ്രിൻസിപ്പൽ ശ്രീ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വീരേന്ദ്രകുമാർ, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത്, ബിന്ദുലേഖ, ആര്യങ്കോട് സി.ഐ സജീവ്, അരുൺകുമാർ, പുഷ്പകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ഫിലിം പ്രദർശനവും നടന്നു.