വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജ് മലയാള വിഭാഗത്തിന്റെയും ലിറ്രററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ 100-ാം വാർഷികം ആഘോഷിച്ചു. അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർപേഴ്സൺ അൻജു.എ അദ്ധ്യക്ഷത വഹിച്ചു. ചിന്താവിഷ്ടയായ സീതയും സ്ത്രീശാക്തീകരണവും എന്ന വിഷയത്തിൽ ആൾസെയ്ന്റ്സ് കോളേജ് മലയാള വിഭാഗം മേധാവി സി. ഉദയകലയും സ്ത്രീ ഭാരതീയ സാഹിത്യത്തിൽ എന്ന വിഷയത്തിൽ ശിവഗിരി
ശ്രീനാരായണകോളേജിലെ മലയാള വിഭാഗം മുൻ അസോസിയേറ്റ് പ്രൊഫസർ വി.എ. വിജയയും പ്രഭാഷണങ്ങൾ നടത്തി. ആശാൻ കവിതകളുടെ ആലാപനവും നടന്നു. പ്രിൻസിപ്പൽ ഡോ. ഷീബ.പി സ്വാഗതവും ആർട്സ് ക്ലബ് സെക്രട്ടറി മിഷ നന്ദിയും പറഞ്ഞു.