കിളിമാനൂർ: ജില്ലാ പഞ്ചായത്തിന്റെ തരിശ് ഭൂമിയിൽ മാതൃക കൃഷിതോട്ടം പദ്ധതിയ്ക്കും, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ ' ജീവനി' പദ്ധതിയ്ക്കും തട്ടത്തുമല വാർഡിൽ തുടക്കമായി. തരിശ് മാതൃക കൃഷി പദ്ധതി ഉദ്ഘാടനം പച്ചക്കറിതൈ നട്ടു കൊണ്ട് ജില്ലാ പഞ്ചായത്തംഗം ഡി.സ്മിതയും പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ ജീവനി പദ്ധതി ഉദ്ഘാടനം വാർഡ് മെമ്പർ ജി.എൽ. അജീഷും നിർവഹിച്ചു. കൃഷി ഓഫീസർ സബിത, സി.ഡി.എസ് ചെയർപേഴ്സൺ പ്രവിത, കൃഷി അസിസ്റ്റന്റുമാരായ സജി, സന്ധ്യ, സി.ഡി.എസ് മെമ്പർ സുമംഗലാദേവി, പുലരി കുടുംബശ്രീ സ്വയം സഹായ സംഘം ഭാരവാഹികളായ ഷീജാ സജി, റസിയ, എന്നിവർ നേതൃത്വം നൽകി. തട്ടത്തുമല വാർഡിലെ പുലരി സ്വയം സഹായ സംഘം ജെ.എൽ.ജി ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. 5 പേരടങ്ങുന്ന ഗ്രൂപ്പാണ് കൃഷി ചെയ്യുന്നത്.