
ബാലരാമപുരം: കുട്ടികളിൽ വായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തലയൽ ഗവ.കെ.വി.എൽ.പി.എസിലെ വിദ്യാർത്ഥികളുടെ വീടുകളിലും വായനശാല ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സർഗവായന സമ്പൂർണവായന പദ്ധതിയുടെ തുടർച്ചയായാണ് വീട്ടിലൊരു വായനശാലയെന്ന ഈ പദ്ധതി. വിദ്യാർത്ഥികളായ ഭരദ്വാജ്, ദേവനന്ദ, അബിൻ, അഭിനവ്, ദക്ഷ് എന്നിവരുടെ വീടുകളിൽ തയ്യാറാക്കിയ ലൈബ്രറികളുടെ ഉദ്ഘാടനം ബാലരാമപുരം ബി.പി.ഒ എസ്.ജി അനീഷ് നിർവഹിച്ചു. കുട്ടികൾക്ക് സ്കൂളിന്റെ വകയായി പുസ്തകങ്ങൾ സമ്മാനമായി നൽകി. പ്രധാനാദ്ധ്യാപിക പി.മെഴ്സി, അദ്ധ്യാപകരായ ജയ, ബീന, മിനി, അജന്ത, ലീന, ക്രിസ്തുദാസ് എന്നിവർ പങ്കെടുത്തു