ആറ്റിങ്ങൽ:കരിച്ചിയിൽ പാടിയ്ക്ക വിളാകം ബാലഭദ്രാദേവീ ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. 30ന് വൈകിട്ട് 6.45ന് ഡാൻസ്,​ 31ന് രാത്രി 9.30ന് കഥകളി,​ഫെബ്രുവിരി ഒന്നിന് രാവിലെ 9ന് സമൂഹ പൊങ്കാല,​വൈകിട്ട് 6.45ന് നൃത്ത സംഗമം,​ 2ന് രാവിലെ 11ന് അന്നദാനം,​ വൈകിട്ട് 6.45 ന് അവാർഡ് സന്ധ്യ.അഡ്വ. രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്യും.രാത്രി 9.30ന് നാടകം. 3 ന് 9.15 ന് സ്റ്റേജ് ഡ്രാമ,​ 4 ന് രാവിലെ 7.30 ന് പറയ്ക്കെഴുന്നള്ളത്ത്,​ വൈകിട്ട് 5 ന് താലപ്പൊലിയും കുത്തിയോട്ടവും.വൈകിട്ട് 7ന് വിൽപ്പാട്ട്. രാത്രി 10 ന് ഇന്ദ്രജാലം.