വെള്ളറട: കെ.എം. മാണിയുടെ 87-ാം ജന്മദിനം കേരള കോൺഗ്രസ്(എം) പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യാദിനമായി ആചരിച്ചു. കത്തിപ്പാറ സ്നേഹ ഭവനിൽ നിയോജക മണ്ഡലം പ്രസിഡന്റ് കൂതാളി ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദിനാചരണം സീരിയൽ താരം അഞ്ജിത സുധീഷ് ഉദ്ഘാടനം ചെയ്തു. ആനപ്പാറ രവി, ഫാ. ഷൈൻ, ഡോ. സുരേഷ് കുമാർ, എമി ലീല, അഡ്വ. ഷാജുദ്ദീൻ, കക്കോട്ടുകുഴി വിജയൻ, മദർ സൂസമ്മ ജോസഫ്, ശബരിനാഥ്, രാധാകൃഷ്ണൻ, സിസ്റ്റർ ഷീജ, ജയൻ, സണ്ണി തുടങ്ങിയവർ സംസാരിച്ചു.