തിരുവനന്തപുരം: "പൗത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പതിനെട്ടാം ഖണ്ഡിക ഞാൻ വായിക്കുകയാണ്. ഇക്കാര്യത്തിൽ എനിക്കിപ്പോഴും യോജിപ്പില്ല. ഇത് സംസ്ഥാനത്തിന്റെ നയത്തിലോ പരിപാടിയിലോ വരുന്നതല്ല. സർക്കാരിന്റെ കാഴ്ചപ്പാടായേ കാണാനാകൂ. എങ്കിലും ഇത് സർക്കാരിന്റെ വീക്ഷണമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്റെ വിയോജിപ്പ് നിലനിറുത്തിക്കൊണ്ടു തന്നെ മുഖ്യമന്ത്രിയുടെ ആഗ്രഹത്തെ മാനിച്ച് ഞാൻ ഇത് വായിക്കുന്നു " - നയപ്രഖ്യാപന പ്രസംഗത്തിലെ പൗത്വഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങൾ ഗവർണർ നിയമസഭയിൽ വായിച്ചത് ഊ മുഖവുരയോടെയാണ്.
17ാം ഖണ്ഡിക
(ഇതും വായിച്ചു)
"നമ്മുടെ ഭരണഘടനാമൂല്യങ്ങൾ അതിന്റെ അതേ സത്തയിലും രൂപത്തിലും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിലേതെങ്കിലും ഒന്ന് ഇല്ലാതായാൽ നമ്മുടെ ജനാധിപത്യം ശൂന്യമായ പുറംതോട് മാത്രമാകും. അത് അങ്ങനെയാവാൻ ഇന്ത്യൻ ജനത അനുവദിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ മഹത്തായ ഈ ഭരണഘടനയ്ക്കായി സ്വയം അർപ്പിച്ചവരാണ്."
19ാം ഖണ്ഡിക
(ഇതും വായിച്ചു)
"ശക്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമാണ് ഫെഡറലിസത്തിന്റെ നെടുംതൂണുകൾ. വിശാലമായ ദേശീയതാല്പര്യം മുൻനിറുത്തി സംസ്ഥാനങ്ങളുടെ ആത്മാർത്ഥമായ ആശങ്കകളും ഉത്കണ്ഠകളും കേന്ദ്രസർക്കാർ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളണം. പ്രത്യേകിച്ച് ഭരണഘടനാമൂല്യങ്ങളുമായി ബന്ധപ്പെട്ട് പൗരന്മാരിൽ വലിയ അളവിൽ ആശങ്കകൾ ഉയരുമ്പോൾ."