brijan

എഴുകോൺ: സ്വകാര്യ പാൽ ലോറി സ്കൂട്ടറിലിടിച്ച് കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചു. കുണ്ടറ കുമ്പളം കാട്ടേൽ ജ്യോതി ഭവനിൽ ബ്രിജൻ ബെന്നിയാണ് (43) മരിച്ചത്. ഇന്നലെ രാവിലെ 5.30ന് അമ്പലത്തുംകാല ജംഗ്ഷന് സമീപമായിരുന്നു അപകടം. രാവിലെ ഡ്യൂട്ടിക്ക് പോകുകയായിരുന്ന ബ്രിജന്റെ ആക്ടീവ സ്കൂട്ടറിൽ എതിരെ വന്ന ഏറനാട് മിൽക്‌സിന്റെ വിതരണ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബ്രിജനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രേഖ .മക്കൾ:എലനോർ,എതേൽ,എമിക്.