തിരുവനന്തപുരം: രണ്ടുലക്ഷം രൂപ വിലവരുന്ന വിദേശ നിർമിത സിഗരറ്റുകൾ അനധികൃതമായി കടത്താൻ ശ്രമിച്ച 52 കാരനെ റെയിൽവേ പൊലീസ് പിടികൂടി. കോല്ലം ചന്ദനത്തോപ്പ് പുത്തൻമേലതിൽ ഷാജഹാൻ കോയ തങ്ങളെയാണ് 85 ബണ്ടിൽ സിഗരറ്റുമായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ വച്ച് പിടികൂടിയത്. നിയമപരമായി സിഗരറ്റ് പാക്കറ്റുകളിൽ പതിപ്പിക്കേണ്ട ആരോഗ്യകരമായ മുന്നറിയിപ്പുകളും പാക്കറ്റുകളിൽ ഇല്ലായിരുന്നു.
റെയിൽവേ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആസാദ് അബ്ദുൾ കലാമിന്റെ നിർദേശപ്രകാരം എസ്.ഐ എൻ. സുരേഷ്‌കുമാർ, എ.എസ്.ഐമാരായ നളിനാക്ഷൻ, രാജേഷ്, സി.പി.ഒമാരായ അനിൽ, വിവേക്, സജു, ജറോൺ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
ഫോട്ടോ: മതിയായ രേഖകളില്ലാതെ പിടികൂടിയ വിദേശനിർമിത സിഗരറ്റ് പാക്കറ്റുകൾ