ചിറയിൻകീഴ്: വീട്ടു ജോലിക്കാരി ഔട്ട് ഹൗസിൽ ബാഗിൽ സൂക്ഷിരുന്ന മൂന്നര പവന്റെ മാലയും 5500 രൂപയും ഐ.ഡി കാർഡുകളും കളവ് പോയതായി പരാതി. ചിറയിൻകീഴ് പുതുക്കരി തിട്ടയിൽ വീട്ടിൽ സുനിതയുടെ (45) ബാഗാണ് മോഷണം പോയത്. ഇന്നലെ വെളുപ്പിനായിരുന്നു സംഭവം.സുനിത വീട്ടു ജോലിക്ക് നിൽക്കുന്ന ഡോ.സജി മാത്യുവിന്റെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം അൽപാലയം വീട്ടിലെ ഔട്ട് ഹൗസിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കായി വെളുപ്പിന് വീട്ടിൽ നിന്ന് ഇറങ്ങുന്നതിനാൽ മാല ബാഗിലിട്ട ശേഷമാണ് എന്നും വരുന്നത്. വീട്ടുജോലിക്കായി നിൽക്കുന്ന വീട്ടിലെത്തിയ ശേഷമാണ് മാല ധരിക്കുന്നത്. ഇന്നലെയും പതിവുപോലെ അത്യാവശ്യ വീട്ടുജോലികൾ തീർത്ത ശേഷം മാല ധരിക്കാൻ എത്തിയപ്പോഴാണ് മാല അടങ്ങിയ ബാഗ് കാണാതായത്. വീട്ടിലെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയതായാണ് കരുന്നത്.സംഭവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.