ffff

നെയ്യാറ്റിൻകര:അമരവിള എൽ.എം.എസ്. എച്ച്.എസ്.എസ് വാർഷികം ജില്ലാ പൊലീസ് സൂപ്രണ്ട് പി.ബിജോയ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ടി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഐ.ആർ.സാം മുഖ്യപ്രഭാഷണം നടത്തി.ലോക്കൽ മാനേജർ എസ്.ശോഭനദാസ്, കൗൺസിലർ ജി. ബാബുരാജ്, പ്രിൻസിപ്പൽ ജെ.എസ്.ഉഷകുമാരി,ജെ.എസ്.ദേവകുമാർ,ജസ്റ്റിൻസത്യരാജ്,സ്റ്റാഫ് സെക്രട്ടറി വൈ.റ്റൈറ്റസ്,എൽ.ആനിറോസ്, ഏഞ്ചലിക്ക,എസ്.മനു തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.