വിതുര: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനയ്ക്കോട് ജംഗ്ഷനിൽ ഏകതാസദസ് സംഘടിപ്പിച്ചു. കെ.പി.സി.സി മീഡിയാ സമിതി അംഗം അഡ്വ. ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം, രഘുനാഥൻ ആശാരി, ആർ.സുവർണകുമാർ, പനയ്ക്കോട് വാർഡ് മെമ്പർ നട്ടുവൻകാവ് വിജയൻ, പനയ്ക്കോട് വസന്തകുമാരി, ഉദയകുമാർ, മുൻ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രകാശ്, കാരക്കാംതോട് രമേശൻ, പനയ്ക്കോട് ശ്യാം, അജയൻ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് തൊളിക്കോട്, വിതുര,ആനപ്പാറ മണ്ഡലം കമ്മിറ്റികളും റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിച്ചു.