temple

തിരുവനന്തപുരം: തൊഴുവൻകോട് ചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ ഉത്സവവും പൊങ്കാല മഹോത്സവവും ഇന്ന് (30) കൊടിയേറി ഫെബ്രുവരി 9 ന് സമാപിക്കും. ഇന്ന് രാവിലെ 5 ന് ഗണപതിഹോമം, വൈകിട്ട് 5.30 മുതൽ 9 വരെ ശ്രീചക്രപൂജ, രാത്രി 8.30 ന് സംഗീത സംവിധായകൻ എം.ജയചന്ദൻ നയിക്കുന്ന ഗാനമേള. നാളെ രാവിലെ 5ന് ഗണപതിഹോമം, 7 മുതൽ 9വരെ നവഗ്രഹഹോമം,രാത്രി 8 ന് ഡാൻസ്. ഫെബ്രുവരി 1ന് രാവിലെ 6ന് അഖണ്ഡനാമജപം, രാത്രി 8.30 ന് എ.ആർ. റഹ്മാൻ ഹിറ്റ്സ് ഗാനമേള .പിന്നണി ഗായകരായ രാജേഷ് വിജയ്, അഭിലാഷ് വെങ്കിടാചലം എന്നിവർ നയിക്കുന്നു. 2ന് രാവിലെ 5 ന് ഗണപതിഹോമം, വൈകിട്ട് 5.30 മുതൽ 9 വരെ ശ്രീചക്രപൂജ, രാത്രി 8 ന് ചലച്ചിതനടി മഹാലക്ഷ്മി അവതരിപ്പിക്കുന്ന നൃത്തോത്സവം . 3ന് രാവിലെ 6 മുതൽ വൗകിട്ട് 6 വരെ സപ്താഹം, രാത്രി 8.30 ന് പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മി, ജി.ശ്രീറാം തുടങ്ങിയവർ നയിക്കുന്ന ഗാനമേള. 4ന് രാവിലെ മുതൽ 9വരെ നവഗ്രഹഹോമം, രാത്രി 9ന് നാടകം -ഇതിഹാസം.5ന് രാവിലെ 5 ന് ഗണപതിഹോമം, വൈകിട്ട് 5.30 മുതൽ 9 വരെ ശ്രീചക്രപൂജ, രാത്രി 8 ന് നവരസാഞ്ജലി. 6ന് രാവിലെ 5 ന് ഗണപതിഹോമം,രാത്രി 8ന് ഓട്ടൻതുള്ളൽ, 9 ന് നാടകം -ജീവിതപാഠം ,7ന് രാവിലെ 5ന് ഗണപതിഹോമം,രാത്രി 8.30ന് കെ.ജി.മാർക്കോസ് നയിക്കുന്ന ഗാനമേള, 8ന് രാവിലെ 5 ന് ഗണപതിഹോമം, വൈകിട്ട് 5.30 മുതൽ 9 വരെ ശ്രീചക്രപൂജ, രാത്രി 8 ന് ഓട്ടൻതുള്ളൽ , രാത്രി 10ന് നാടകം മഹാകവി കാളിദാസൻ. 9ന് രാവിലെ 5ന് ഗണപതിഹോമം,5.30 മുതൽ പൊങ്കാല, വൈകിട്ട് 6വരെ സപ്താഹം, രാത്രി 9 ന് താലപ്പൊലി, 10ന് നാടൻപാട്ടുകളുടെ ദൃശ്യാവിഷ്കാരം-പടക്കളം, പുലർച്ചെ 3.30ന് ഗുരുസി. ഉത്സവത്തോടനുബന്ധിച്ച് ഇന്നുമുതൽ ഫെബ്രുവരി 8വരെ ഉച്ചയ്ക്ക് 1 ന് ഔഷധക്കഞ്ഞി വിതരണം ഉണ്ടാകും.