തിരുവനന്തപുരം: കേരള സഹകരണവേദി 5-മത് സംസ്ഥാന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി ഹാളിൽ ചേർന്ന സമ്മേളനത്തിൽ സഹകരണവേദി പ്രസിഡന്റ് കെ.ആർ. ചന്ദ്രമോഹനന്റെ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘ ചെയർമാൻ ജി.ആർ. അനിൽ സ്വാഗതം പറഞ്ഞു. സഹകരണവേദി സെക്രട്ടറി എൻ. ഭാസുരാംഗൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിമാരായ അഡ്വ. കെ. പ്രകാശ്ബാബു, സത്യൻമൊകേരി, മന്ത്രി കെ. രാജു, സി. ദിവാകരൻ എം.എൽ.എ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, വി. ചാമുണ്ണി, പള്ളിച്ചൽവിജയൻ, എം.എം. റെസ് എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സഹകരണവേദിയും പങ്കാളിയാവും. ഭാരവാഹികളായി കെ.ആർ. ചന്ദ്രമോഹൻ(പ്രസിഡന്റ്), എൻ. ഭാസുരാംഗൻ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.