തിരുവനന്തപുരം: സെന്റ്. ജോസഫ്സ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 2ന് വൈകിട്ട് 5ന് പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. സ്‌കൂളിൽ നിന്നും പഠനം പൂർത്തി ആക്കി 50 വർഷം പിന്നിട്ട അസോസിയേഷൻ അംഗങ്ങളെ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8089088664 (അലുംമ്നി ഡേ ജനറൽ കൺവീനർ).