നെയ്യാറ്റിൻകര : താലൂക്കിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാനിന്റെ 16-ാം വാർഷിക സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഈ ഭൂമി വരുംതലമുറയുടേതുകൂടിയുള്ളതാണെന്ന ബോധത്തോടെ ജീവിക്കാൻ സമൂഹത്തിന് കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ. ആൻസലൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി. നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗാന്ധിയൻ പി. ഗോപിനാഥൻനായർ, ഫ്രാൻ പുരസ്‌കാര ജേതാക്കളായ നെയ്യാറ്റിൻകര തഹസീൽദാർ കെ. മോഹനകുമാർ, അജിബുധന്നൂർ, ഉദയൻ കൊക്കോട്, രാജമണി, ശബരിനാഥ് രാധാകൃഷ്ണൻ, വി. നാരായണറാവു എന്നിവരെ ആദരിച്ചു. 100 നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് യോഗത്തിൽ വിതരണം ചെയ്തു. ഫ്രാൻ വിദ്യാഭ്യാസ അവാർഡ് വിതരണം നിംസ് എം.ഡി. ഫൈസൽഖാൻ നിർവഹിച്ചു. കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണയ്ക്കും അനന്തപത്മനാഭനും ട്രോഫികൾ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ റസിഡന്റ്സ് അസോസിയേഷന് നൽകുന്ന പ്രൊഫ: മോഹനചന്ദ്രൻ എവർറോളിംഗ്ട്രോഫി പി.ടി.പി നഗർ റസിഡന്റ്‌സ് അസ്സോസിയേഷൻ ഏറ്റുവാങ്ങി.
മഞ്ചത്തല സുരേഷ്, ബാലചന്ദ്രൻനായർ,
ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ടി. മുരളീധരൻ, എം. രവീന്ദ്രൻ, എസ്. മോഹനകുമാർ, അഡ്വ: തലയൽ പ്രകാശ്, എം.കെ. പ്രമീഷ് എന്നിവർ സംസാരിച്ചു.