നെടുമങ്ങാട് :കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനായി കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അക്ഷരനിറവ് - 2020 പുസ്തക പ്രദർശനവും വില്പനയും നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു.നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പേരയം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ് പുസ്തക കിറ്റ് ഉഴമലയ്ക്കൽ വേണുഗോപാലിന് നൽകി വിതരണോദ്‌ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ ശരത് ചന്ദ്രൻ, ഹെഡ്മിസ്ട്രസ് മിനി , എഡിറ്റോറിയൽ അസിസ്റ്റന്റ് ഗായത്രീ ദേവി.ജെ.എ എന്നിവർ പങ്കെടുത്തു.പുസ്തക പ്രദർശനം ഇന്ന് സമാപിക്കും