തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ കേരളത്തിലെ ആദ്യത്തെ ക്ളിനിക്കൽ സിമുലേഷൻ സെന്റർ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. രോഗിയുടെ സുരക്ഷയ്ക്കും ഗുണനിലവാരമുള്ള പരിചരണത്തിനും ചികിത്സയ്ക്കും ആളുടെ ക്ളിനിക്കൽ നൈപുണ്യം പ്രധാനപ്പെട്ട ഘടകമാണ്. ക്ളിനിക്കൽ സിമുലേഷൻ ലാബുകളിൽ യാഥാർത്ഥ്യമെന്ന് തോന്നിക്കുന്ന മെഡിക്കൽ അത്യാഹിതങ്ങൾ അവതരിപ്പിക്കുകയും അവയെ നേരിടാൻ ഡോക്ടർമാർക്ക് അവസരം നൽകുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ക്ളിനിക്കൽ ക്രമീകരണത്തിൽ പങ്കെടുക്കുന്നവർക്ക് അവരുടെ കഴിവുകൾ സുരക്ഷിതമായി പഠിക്കാനും പരിശോധിക്കാനും കഴിയുന്നു. കിംസ് സൊസൈറ്റി ഫോർ കണ്ടിന്യൂയിംഗ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിന് കീഴിലാണ് സിമുലേഷൻ സെന്റർ പ്രവർത്തിക്കുന്നത്.