കഴക്കൂട്ടം: കാറിടിച്ച് പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കഠിനംകുളം മണകാട്ടിൽ വീട്ടിൽ പീതാംബരൻ (65) മരിച്ചു. ഒരാഴ്ച മുമ്പ് കാട്ടായിക്കോണത്ത് ബൈപാസിൽ പീതാംബരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചാണ് അപകടം. ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെ സി.സി. ക്യാമറയുടെ സഹായത്തോടെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ പ്രസന്ന, മക്കൾ: സുനിത, സജിത, സുജിത. മരുമക്കൾ: ബിജു, ബിനു,ഹരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ രാവിലെ 8.30ന്