പാറശാല: കേരളത്തിലെ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംഘടനയായ അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ കേരള ചാപ്‌റ്ററിന്റെ വാർഷിക പെരിഫറൽ മീറ്റിന് പാറശാല സരസ്വതി ഹോസ്പിറ്റലിൽ വേദി ഒരുങ്ങുന്നു. ഫെബ്രുവരി 1,2 തീയതികളിൽ പൂവാർ ഐസോളോ ഡി കോക്കോ റിസോർട്ടിൽ പ്രബന്ധ അവതരണവും, ജനുവരി 31 ന് പാറശാല സരസ്വതി ഹോസ്പിറ്റലിൽ പ്രീ കോൺഫറൻസ് വർക്ക്ഷോപ്പും നടക്കുന്നു. കേരളത്തിൽ നിന്നും മുന്നൂറോളം ശസ്ത്രക്രിയാ വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യനിയുക്ത പ്രസിഡന്റ് ഡോ.അഭയ് ഡാൽവി സമ്മേളനം ഉദ്ഘാടനം ചെയ്യും.