രോഹിതശർമ്മ സി സൗത്തീ ബി ബെന്നറ്റ് 65, കെ.എൽ. രാഹുൽ ഡി മൺറോ ബി ഗ്രാൻഡ് ഹോം 27, ശിവം ദുബെ സി സോധി ബി ബെന്നറ്റ് 3, കൊഹ്‌ലി സി സൗത്തി ബി ബെന്നറ്റ് 38, ശ്രേയസ് അയ്യർ സ്റ്റംപ്ഡ് സീഫർട്ട് ബി സാന്റനർ 17, മനീഷ് പാണ്ഡെ നോട്ടൗട്ട് 14, രവീന്ദ്ര ജഡേജ നോട്ടൗട്ട് 1, എക്സ്ട്രാസ് 5, ആകെ 20 ഒാവറിൽ 179/5.
വിക്കറ്റ് വീഴ്ച: 1-84 (രാഹുൽ), 2-94 (രോഹിത്), 3-96 (ശിവം ദുബെ), 4-142 (ശ്രേയസ് അയ്യർ), 5-160 (കൊഹ്‌ലി).
ബൗളിംഗ് : സൗത്തീ 4-0-39-0, ബെന്നറ്റ് 4-0-54-3, യുഗെലെയ്ൻ 2-0-10-0,സാന്റ്നർ 4-0-37-1, സോധി 4-0-23-0, ഗ്രാൻഡ്ഹോം 2-0-13-1.
കിവീസ് ബാറ്റിംഗ്
ഗപ്ടിൽ സി സബ് (സഞ്ജു) ബി. ശാർദുൽ 31, മൺറോ സ്റ്റംപ്ഡ് രാഹുൽ ബി ജഡേജ 14, കേൻ വില്യംസൺ സി രാഹുൽ ബി ഷമി 95, സാന്റ്നർ ബി ചഹൽ 9, ഗാൻഡ് ഹോം സി ദുബെ ബി ശാർദ്ദുൽ 5, ടെയ്‌ലർ ബി ഷമി 17, സീഫർട്ട് നോട്ടൗട്ട് 0. എക്സ്ട്രാസ് 8, ആകെ 20 ഒാവറിൽ 179/6.
വിക്കറ്റ് വീഴ്ച : 1-47 (ഗപ്ടിൽ), 2-52 (മൺറോ), 3-88 (സാന്റ്നർ ), 4-137 (ഗ്രാൻഡ്ഹോം ) , 5-178 (വില്യംസൺ), 6-179 (ടെയ്‌ലർ).
ബൗളിംഗ്: ശാർദ്ദൂൽ താക്കൂർ 3-0-21-2, ഷമി 4-0-32-2, ബുംറ 4-0-45-0, ചഹൽ 4-0-36-1, ജഡേജ 4-0-23-1, ദുബെ 1-0-14-0.
മാൻ ഒഫ് ദ മാച്ച്: രോഹിത് ശർമ്മ.
സൂപ്പർ ഒാവറിൽ സംഭവിച്ചത് ഇങ്ങനെ
കിവീസ് ബാറ്റിംഗ്
1. ബുംറ എറിഞ്ഞ സൂപ്പർ ഒാവറിന്റെ ആദ്യ പന്തിൽ വില്യംസൺ സിംഗിളെടുത്തു.
2. അടുത്ത പന്ത് ഗവ്ടിൽ ലോംഗ് ഒാഫിലേക്ക് പായിച്ച് സിംഗിൾ നേടി.
3. വില്യംസൺ ഒരുചുവട് പിന്നിലേക്ക് മാറി ഒഫ് സൈഡിലേക്ക് സിക്സ് പായിക്കുന്നു.
4. മിഡ് ഒാഫിലൂടെ വില്യംസണിന്റെ വക ബൗണ്ടറി
5. തന്റെ ബാറ്റിൽ കൊള്ളാതെ പോയപ്പോൾ വില്യംസൺ ബൈ ആയി ഒരു റൺ ഒാടിയെടുക്കുന്നു.
6. സൂപ്പർ ഒാവറിലെ അവസാന പന്ത് ഗപ്ടിൽ ഒഫ് സൈഡിലൂടെ ബൗണ്ടറി കടത്തുന്നു.
കിവീസ് ആകെ നേടിയത് 17 റൺസ്.
ഇന്ത്യ ബാറ്റിംഗ്
1. രോഹിത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ടശേഷം രണ്ട് റൺസ് ഒാടിയെടുത്തു. രാഹുൽ ഭാഗ്യത്തിന് റൺഒൗട്ടിൽ നിന്ന് രക്ഷപ്പെട്ടു.
2. അടുത്ത പന്തിൽ സിംഗിളെടുക്കാനേ രോഹിതിന് കഴിഞ്ഞുള്ളൂ.
3. ഒാഫ് സ്റ്റംപിന് പുറത്തേക്ക് പോയ സൗത്തിയുടെ പന്ത് രാഹുൽ ലെഗ് സൈഡിലെ ബൗണ്ടറി ലൈൻ കടത്തി.
4. രാഹുലിന്റെ വക സിംഗിൾ. ഇന്ത്യയ്ക്ക് പിന്നെ വേണ്ടത് രണ്ട് പന്തിൽ 10 റൺസ്.
5. യോർക്കർ എറിയാൻ ശ്രമിച്ച സൗത്തിയെ ഹാഫ് വോളി ഷോട്ടിലൂടെ രോഹിത് സിക്സിന് പറത്തി.
6. ജയിക്കാൻ നാല് റൺസ് വേണ്ട അടുത്ത പന്ത് രോഹിത് ലോംഗ് ഒാഫിലേക്ക് സിക്സിന് പറത്തുന്നു. വിജയം ഇന്ത്യയ്ക്ക്.
നിർണായകമായത്
ഷമിയുടെ ഒാവർ
മത്സരത്തിൽ സൂപ്പർ ഒാവറിലേക്കും ഇന്ത്യയുടെ വിജയത്തിലേക്കും എത്തിച്ചത് ഷമി എറിഞ്ഞ കിവീസ് ഇന്നിംഗ്സിലെ അവസാന ഒാവറായിരുന്നു. വില്യംസണും ടെയ്‌ലറും ക്രീസിൽ നിൽക്കെ 9 റൺസ് മാത്രം മതിയായിരുന്നു കിവീസിന് ജയിക്കാൻ. ഷമി എറിഞ്ഞ ആദ്യ പന്ത് ടെയ്‌ലർ സിക്സിന് പറത്തിയതോടെ ആതിഥേയ ആരാധകർ വിജയമുറപ്പിച്ച് ആരവങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ തുടർന്ന് അത്ഭുതകരമായി തുല്യസ്കോറിലേക്ക് നീങ്ങുന്നതാണ് കണ്ടത്.
രണ്ടാംപന്തിൽ സിംഗിളിലൂടെ സ്ട്രൈക്ക് കിട്ടിയ വില്യംസൺ അടുത്തപന്തിൽ അപ്പർ കട്ടിന് ശ്രമിച്ച് കീപ്പർ രാഹുലിന് ക്യാച്ച് നൽകി.
പകരമിറങ്ങിയ സീഫർട്ടിന് നാലാം പന്ത് തൊടാനായില്ല. അടുത്ത പന്തിലും സമാന സ്ഥിതിയായിരുന്നുവെങ്കിലും ടെയ്‌ലർ ബൈസിംഗിൾ ഒാടിയെടുത്തു. പിന്നെ ലാസ്റ്റ് പന്തിൽ ജയിക്കാൻ ഒരു റൺസ് മാത്രം. പക്ഷേ ഷമിയുടെ പന്ത് ടെയ്‌ലറുടെ ബാറ്റിൽ എഡ്ജ് ചെയ്ത് ബെയിൽസ് തെറുപ്പിച്ചതോടെ കളി സൂപ്പർ ഒാവറിലേക്ക്.