പാറശാല: കടയ്‌വിള പൊറ്റയിൽ പരാശക്തി ആൽത്തറയിലെ പുനഃപ്രതിഷ്ഠാമഹോത്സവം 30, 31 തീയതികളിൽ ക്ഷേത്ര തന്ത്രി നാരായണൻ നനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 30 ന് രാവിലെ പ്രായശ്ചിത്ത പരിഹാര ക്രീയകൾ, പുണ്യാഹം, ഗണപതി ഹോമം, മൃത്യുജ്ഞയ ഹോമം, സുദർശന ഹോമം, അഘോര ഹോമം, ഭഗവതിസേവ എന്നിവ. ഉച്ചക്ക് 12.30 ന് അന്നദാനം. വൈകുന്നേരം പ്രസാദ ശുദ്ധിക്രീയകൾ, രക്ഷോഘ്ന ഹോമം, വസ്തുഹോമം, വാസ്തുബലി, അസ്ത്രകലശപൂജ എന്നിവ. 31 ന് രാവിലെ 6 മണി മുതൽ മഹാഗണപതിഹോമം, ചതുർശുദ്ധി,ധാര പഞ്ചഗവ്യം, കലശപൂജ എന്നിവ. രാവിലെ 7.45 നുമേൽ 9.15 നകം പ്രതിഷ്ഠ, തുടർന്ന് കലശാഭിഷേകം. 12.30 ന് അന്നദാനം.