തിരുവനന്തപുരം: കെ.എം. മാണിയുടെ ജന്മദിനമായ ഇന്നലെ ജില്ലയിലെ പതിനാല് നിയോജകമണ്ഡലങ്ങളിലും കാരുണ്യദിനം ആചരിച്ചതായി കേരള കോൺഗ്രസ് എം. ജില്ലാ പ്രസിഡന്റ് സഹായദാസ് അറിയിച്ചു. വർക്കല താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ സിനിമാതാരം ജി.കെ.പിള്ള ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു, ജനറൽ സെക്രട്ടറിമാരായ സി.ആർ. സുനു, വർക്കല സജീവ്, ജോസ് പ്രകാശ്, ജെറി റിച്ചാർഡ്, എം.പ്രസാദ്, ബി. ദിലീപൻ തുടങ്ങിയവർ പങ്കെടുത്തു.