തിരുവനന്തപുരം :ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.സി.സിയിലെയും ശ്രീചിത്ര ഇൻസ്റ്റിസ്റ്റ്യൂട്ടിലെയും രോഗികൾക്കും ചികിത്സാ സഹായത്തിനായി ട്രസ്റ്റിൽ അപേക്ഷ നൽകിയവരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കുമുള്ള ധനസഹായം 31ന് രാവിലെ 10ന് ക്ഷേത്രത്തിനു മുൻവശത്തുള്ള നടപ്പന്തലിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്യും. ശശി തരൂർ എം.പി, എം.എൽ.എ മാരായ വി.എസ്. ശിവകുമാർ, ഒ.രാജഗോപാൽ എന്നിവർ പങ്കെടുക്കും.