തിരുവനന്തപുരം: പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖം സർക്കാർ ആരംഭിക്കുമെന്ന് നയപ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.ശ്രീപദ്മനാഭസ്വാമി ക്ഷേത്രം,കുതിരമാളിക തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങൾ ബന്ധിപ്പിച്ചുകൊണ്ട് ട്രാവൻകൂർ പൈതൃക പദ്ധതി ഈ വർഷം ആരംഭിക്കുമെന്നതുൾപ്പെടെ ജില്ലയ്ക്കായി നിരവധി പ്രഖ്യാപനങ്ങൾ നയപ്രസംഗത്തിലുണ്ട്. കരമന- കളിയിക്കാവിള ദേശീയപാത വികസനത്തിനായി ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള ഭൂമി ഏറ്റെടുക്കൽ ഈ വർഷം പൂർത്തിയാക്കും വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള 17 കിലോമീറ്ററിന്റെ ഇൻവസ്റ്റിഗേഷൻും ഡി.പി.ആർ തയ്യാറാക്കലും ഈ വർഷം തന്നെ ഉണ്ടാകും ലൈറ്റ് മെട്രോ റെയിൽ പദ്ധതിക്കൊപ്പം ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിൽ ഈ വർഷം മേൽപ്പാലം നിർമ്മിക്കും..
മറ്റ് പദ്ധതികൾ
എ.ഡി.ബി സഹായത്തോടെ നഗരത്തിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലും മുഴുവൻ സമയം ജലവിതരണപദ്ധതി ഇക്കൊല്ലം ആരംഭിച്ച് 2029ൽ പൂർത്തിയാക്കും.
30കോടി ചെലവിൽ ഡാം സേഫ്ടി ആസ്ഥാനം
കാസർകോട്- തിരുവനന്തപുരം യാത്ര 4മണിക്കൂറിൽ താഴെയാക്കാൻ അഞ്ച് വർഷം കൊണ്ട് സിൽവർലൈൻ എന്ന പേരിൽ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ
ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ വരും
ടെക്‌നോസിറ്റിയിൽ എ.ആർവി.ആർ സൗകര്യങ്ങളോടെ ഡിജിറ്റൽ മ്യൂസിയം
ടെക്‌നോപാർക്കിന്റെ മൂന്നാം ഘട്ട കാമ്പസിൽ 4.5ലക്ഷം ചതുരശ്രയടിയിൽ പുതിയ ഐ.ടി കെട്ടിടം
തിരുവനന്തപുരത്ത് സർക്കാരിന്റെ സ്വന്തം ഹോർഡിംഗ്
തലസ്ഥാനനഗരിയിലെ സെൻട്രൽഹബ്ബുമായി ബന്ധിപ്പിട്ട് ഓരോ ജില്ലയ്ക്കും ഓരോ ഇൻഫർമേഷൻ ഹബ്ബ്