04

പോത്തൻകോട്: ബൈക്ക് ടാർ കയറ്റിവന്ന ടോറസ് ലോറിയുടെ പിറകിലിടിച്ച് ബിരുദ വിദ്യാർത്ഥി മരിച്ചു. തോന്നയ്ക്കൽ കുടവൂർ പുന്നവിള വീട്ടിൽ ലേഖ- സക്കറിയ ദമ്പതികളുടെ മകൻ നിഥിൻ (അപ്പു ,19) ആണ് മരിച്ചത്. പോത്തൻകോട് എസ്.എൻ.ഡി.പി.ഹാളിന് മുന്നിൽ ബുധനാഴ്ച പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. മംഗലപുരം ഭാഗത്ത് നിന്ന് പോത്തൻകോട് ഭാഗത്തേക്ക് ബൈക്കിൽ വന്നിരുന്ന നിഥിൻ റോഡുപണിയ്ക്കായി വന്ന ടോറസ് ലോറിയുടെ പിറകിൽ ഇടിച്ചാണ് അപകടം.തോന്നയ്ക്കൽ സായിഗ്രാമം കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് നിഥിൻ . മഹേഷും വിഷുവും സഹോദരങ്ങൾ.

ക്യാപ്‌ഷൻ: അപകടത്തിൽ മരിച്ച നിഥിൻ