വടശേരിക്കോണം: പേരേറ്റിൽ ശ്രീ കുമാരമംഗലം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാവാർഷികവും അഷ്ടമംഗല ദേവപ്രശ്നവും ഫെബ്രുവരി 4 മുതൽ 8 വരെ നടക്കും. എല്ലാദിവസവും രാവിലെ മുതൽ രാത്രിവരെ ക്ഷേത്ര ചടങ്ങുകൾ നടക്കും. തൃക്കുന്നപ്പുഴ തമ്പുരാംമഠം ഡോ. ജി. ഉദയകുമാർ അഷ്ടമംഗല ദേവപ്രശ്നത്തിന് നേതൃത്വം നൽകും. 4ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹവനവും, 5ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹവനവും, 6ന് രാവിലെ മഹാമൃത്യുഞ്ജയ ഹവനവും, 7ന് രാവിലെ 6ന് നാഗരൂട്ട്. 8ന് വൈകിട്ട് നീരാഞ്ജന വിളക്കുമുണ്ടാകും.