ആസ്ട്രേലിയൻ ഒാപ്പൺ ടെന്നിസിന്റെ പുരുഷ സിംഗിൾസ് സെമിഫൈനലിൽ ഇന്ന് നിലവിലെ ചാമ്പ്യനായ നൊവാക്ക് ജോക്കോവിച്ചും മുൻ ചാമ്പ്യൻ റോജർ ഫെഡററും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് റോഡ് ലാവർ അരീനയിൽ മത്സരം തുടങ്ങുന്നത്.
ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം സാൻഡ്ഗ്രെനിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അതിശയകരമായ വിജയം നേടിയാണ് ഫെഡറർ ഇത്തവണ സെമിയിലെത്തിയിരിക്കുന്നത്. നൊവാക്ക് ക്വാർട്ടറിൽ കനേഡിയൻ താരം മിലാസ് റാവോണിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിക്കുകയായിരുന്നു.
26-23
ഇതുവരെ 49 മത്സരങ്ങളിലാണ് ഫെഡററും നൊവാക്കും ഏറ്റുമുട്ടിയത്. ഇതിൽ കൂടുതൽ വിജയങ്ങൾ നൊവാക്കിന് 26 എണ്ണം 2016 ലാണ് ഫെഡററിനെതിരെ നൊവാക്ക് ലീഡ് നേടിയത്.
10-6
ഇതുവരെ എതിരിട്ട 16 ഗ്രാൻസ്ളാം മത്സരങ്ങളിൽ പത്തിലും ജയം നൊവാക്കിന്.
നാല് ഗ്രാൻസ്ളാമുകളിലും ഫെഡററെ തോൽപ്പിച്ചിട്ടുള്ള ഏക താരമാണ് നൊവാക്ക് ജോക്കോവിച്ച്. നാല് ഗ്രാൻസ്ളാമുകളിലും നൊവാക്കിനെ തോൽപ്പിച്ചിട്ടുള്ള ഏകതാരം ഫെഡററുമാണ്.