ന്യൂഡൽഹി : ഇന്ത്യൻ വനിതാ ഫുട്ബാൾ താരം ബാലാദേവിയുമായി സ്കോട്ട്ലാൻഡിലെ പ്രമുഖ ക്ളബായ റേഞ്ചേഴ്സ് എഫ്.സി കരാർ ഒപ്പിട്ടു. സ്കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് 29 കാരിയായ ബാലാദേവി.
ഫിഫയുടെ ക്ളിയറൻസ് കിട്ടിയാലുടൻ ഒന്നരവർഷത്തെ കരാറിൽ റേഞ്ചേഴ്സിന് കളിക്കാൻ ബാലാദേവി പറക്കും. റേഞ്ചേഴ്സ് സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ വനിതാ ഫുട്ബാളറും ബാലയാണ്. ഇന്ത്യൻ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വനിതാതാരമാണ് ബാലാദേവി. 2016 ൽ അരങ്ങേറിയ ബാല 58 മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്കായി 52 ഗോളുകൾ നേടിയിട്ടുണ്ട്.
രഞ്ജി ട്രോഫി
കേരളത്തിന് തോൽവി
ഒാംഗോൾ : ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഏഴ് വിക്കറ്റ് തോൽവി. ആദ്യഇന്നിംഗ്സിൽ 162 റൺസിന് ആൾ ഒൗട്ടായിരുന്ന കേരളം ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 135 റൺസിന് പുറത്തായി. ആന്ധ്ര ആദ്യ ഇന്നിംഗ്സിൽ 255 റൺസ് നേടിയിരുന്നു. രണ്ടാം ന്നിംഗ്സിൽ 43 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ആന്ധ്ര മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
ഇൗ സീസണിലെ ഏഴ് മത്സരങ്ങളിൽ കേരളത്തിന്റെ അഞ്ചാം തോൽവിയായിരുന്നു ഇത്.
ആഴ്സനലിന് ജയം
ലണ്ടൻ :എഫ്.എ കപ്പ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ആഴ്സണൽ എ.എഫ്.സി ബേൺ മൗത്തിനെ 2-1ന് കീഴടക്കി സാക്കയും നിഖേതിയയുമാണ് ആഴ്സനലിനായി ഗോളുകൾ നേടിയത്.
കോബിയുട ശരീരം
തിരിച്ചറിഞ്ഞു
ലോസാഞ്ചലസ് : ഹെലികോപ്ടർ അപകടം നടന്ന സ്ഥലത്തുനിന്ന് അമേരിക്കൻ ബാസ്കറ്റ് ബാൾ ഇതിഹാസം കോബി ബ്രായന്റിന്റെ ശാരീര അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞു. വിരലടയാള പരിശോധന നടത്തിയാണ് വിദഗ്ദ്ധർ കോബിയെ തിരിച്ചറിഞ്ഞത്. അപകടത്തിൽ കൊല്ലപ്പെട്ട എല്ലാവരുടേയും മൃതദേഹങ്ങളും കണ്ടെത്തി.
എ സി മിലാൻ സെമിയിൽ
റോം : അധിക സമയത്തേക്ക് നീണ്ട ക്വാർട്ടർ ഫൈനലിൽ ടോറിനോയെ 4-2ന് കീഴടക്കി എ.സി മിലാൻ കോപ്പ .......... ഫുട്ബാളിന്റെ സെമിഫൈനലിലെത്തി. മിലാനുവേണ്ടി ഹാകൻ കലാനോലു ഇരട്ടഗോൾ നേടി. സെമിയിൽ യുവന്റസാണ് മിലാന്റെ എതിരാളികൾ.